ആര്‍ദ്രത- ജീവകാരുണ്യ വേദി


(ആര്‍ദ്രത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഒരു പദ്ധതി)

സഹജീവികളുടെവേദനകളില്‍ ആര്‍ദ്രതയുള്ള മനസ്സാണോ നമ്മുടേതു്? പ്രയാസമനുഭവിയ്ക്കുന്നവരെ സഹായിയ്ക്കണമെന്നു് നമുക്കു് തോന്നാറുണ്ടോ? അതിനുവേണ്ടി കുറച്ചു് സമയം ചെലവൊഴിയ്കാന്‍ കഴിയുമോ?

ആര്‍ദ്രത- ജീവകാരുണ്യ വേദിയുമായി സഹകരിച്ചുപ്രവര്‍ത്തിയ്ക്കുവാന്‍ തയ്യാറുള്ളവരും സേവനവും പിന്തുണയും നല്കുന്നവരുമായവരുടെ കൂട്ടായ്മയായ ആര്‍ദ്രത- ജീവകാരുണ്യ വേദിയില്‍ അംഗമാകുക.

  • 2012 സെപ്തംബര്‍ മാസം 28-നു് ആരംഭിച്ചു.
  • നിര്‍ദ്ധനര്‍ക്കുള്ള സൗജന്യ വസ്ത്രവിതരണം (കോട്ടയംമെഡിക്കല്‍ കോളെജിനോടുചേര്‍ന്നുള്ള കുട്ടികളുടെ ആശുപത്രിയ്ക്കു സമീപമുള്ള ബാബൂസ് ഹോട്ടല്‍ കെട്ടിടത്തില്‍).
  • അര്‍ബുദ പ്രതിരോധ ബോധവല്‍ക്കരണം.
  • ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം.
  • കഷ്ടത അനുഭവിയ്ക്കുന്നവര്‍ക്കു് സഹായം
  • അഭയാര്‍ത്ഥി സംരക്ഷണം
  • പുറന്തള്ളപ്പെട്ടവരുടെ പരിചരണവും പുനരധിവാസവും
  • വിഷമില്ലാത്ത ഭക്ഷ്യോല്പാദനത്തെയും പണച്ചിലവില്ലാത്ത സ്വാഭാവിക കൃഷിരീതി (പലേക്കര്‍ പ്രകൃതികൃഷി) പ്രചരിപ്പിയ്ക്കുക.
  • ആരോഗ്യകരമായ ജീവന പാഠങ്ങള്‍ പ്രചരിപ്പിയ്ക്കുക.

No comments:

Post a Comment